ശബരിമലയില്‍ ഭക്തര്‍ക്ക് കാണിക്ക സമര്‍പ്പിക്കുന്നതിനായി ഇ-കാണിക്ക സൗകര്യം ഒരുക്കി തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്.
www.sabarimalaonline.org വൈബ്സൈറ്റില്‍ പ്രവേശിച്ച് ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാവുന്നതാണ്.
ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്അഡ്വ.കെ.അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ടാറ്റാ കണ്‍സണ്‍ട്ടന്‍സി
സര്‍വ്വീസസിന്റെ സീനിയര്‍ ജനറല്‍ മാനേജറില്‍ നിന്നും കാണിയ്ക്ക സ്വീകരിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
വെർച്ചൽ ക്യൂ വെബ് സൈറ്റിൽ അയ്യപ്പ ഭക്തൻമാർക്കായി ശബരിമലയിലെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്
ടി സി എസ് അധികൃതരുമായി ചർച്ച നടത്തി.