ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അഡ്വ. സൈബി ജോസ് രാജിവച്ചു.അസോസിയേഷൻ സെക്രട്ടറിക്ക് രാജി കത്ത് കൈമാറി. അസോസിയേഷൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ തനിക്കെതിരെ ഗൂഢാലോചന ആണെന്ന് സൈബി ആരോപിച്ചു. ഇതിനിടെ അഡ്വ. സൈബി ജോസിനെതിരായ കേസിൽ പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു.
