സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 2025 ൽ പങ്കെടുക്കാൻ സ്പോട്ട് ബുക്കിംഗിന് അവസരം ഒരുക്കി സംഘാടകർ.
കൊച്ചിയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ വെച്ച് ഈ മാസം 10, 11 തീയതികളിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിന് വേണ്ടി കോൺഫറിന്റെ തലേ ദിവസമായ 9 ന് വൈകുന്നേരം 4 മണി മുതൽ 8 മണി വരേയും, 10 ന് രാവിലെ 7 മണി മുതലും സ്പോട്ട് ബുക്കിംഗ് ചെയ്യാൻ സൗകര്യം ഉണ്ടാകും.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ രംഗത്തുളളവർക്കും, പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിന് വേണ്ടിയാണ് ഇത്തവണ സ്പോട്ട് ബുക്കുംഗ് സൗകര്യം ഏർപ്പെടുത്തുന്നത്.












































































