പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരുമുണ്ട്: ശശി തരൂര്‍. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള പലരും ഉണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
കോണ്‍ഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് അകന്നു പോയിട്ടില്ലെന്നും 17 വര്‍ഷം പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിച്ച തന്നെക്കുറിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി.
എൽ കെ അദ്വാനിക്ക് ജന്മദിനാശംസ നേര്‍ന്നത് പ്രായമായ ഒരാളെ ബഹുമാനിച്ചു എന്നതെ ഉള്ളൂ.
തന്റെ അഭിപ്രായങ്ങളില്‍ നിന്ന് ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വിവാദമാക്കിയെന്ന് പറഞ്ഞ തരൂര്‍,
മോദിയെ താന്‍ പുകഴ്ത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
എം എല്‍ എമാര്‍ എല്ലാകൂടിയാകും മുഖ്യമന്ത്രിയാരാകുമെന്ന കാര്യം തീരുമാനിക്കുകയെന്നും തെരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണരംഗത്തുണ്ടാകുമെന്നും തരൂര്‍ പറഞ്ഞു.














































































