കണ്ണൂർ : ഓൺലൈൻ വിപണിയിലെ പരസ്യം കണ്ട് സെക്കൻഡ് ഹാൻഡ് വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് വാങ്ങാൻ മുൻകൂട്ടി പണം കൈമാറിയയാൾക്ക് 15,000 രൂപ നഷ്ടമായി.
വാട്സാപ്പിൽ പാർട്ട് ടൈമായി ഓൺലൈൻ ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം കൈമാറിയതിനെ തുടർന്ന് മറ്റൊരു യുവാവിന് 14,450 രൂപയും നഷ്ടമായി. നൽകുന്ന പണത്തിന് അനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്.
_ഓൺലൈൻ തട്ടിപ്പിൽ ഇരയാവുക ആണെകിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക._