മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ ഒരു ചരിത്രനേട്ടമാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്വന്തമാക്കിയത്. ഇന്ത്യക്കൊപ്പമുള്ള ഹർമൻപ്രീതിന്റെ 350 മത്സരമാണ് ഇത്. ഇന്ത്യക്കായി 181 ടി-20യും, 161 ഏകദിനവും, ആറ് ടെസ്റ്റ് മത്സരങ്ങളിലുമാണ് ഹർമൻപ്രീത് കളത്തില്‍ ഇറങ്ങിയത്. ഇന്റർനാഷണല്‍ ക്രിക്കറ്റില്‍ 350 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ വനിത താരമാണ് ഹർമൻപ്രീത്. 355 മത്സരങ്ങള്‍ പൂർത്തിയാക്കിയ സൂസി ബേറ്റ്സ് മാത്രമാണ് ഹർമന്റെ മുന്നിലുള്ളത്.
അതേസമയം ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്ത് ആണ് നടക്കുന്നത്. ഡിസംബർ 26, 28, 30 എന്നീ തീയതികളിലാണ് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുക.
അവസാനമായി 2023 നവംബറിലാണ് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരു ഇന്റർനാഷണല്‍ മത്സരം നടക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും ആയിരുന്നു ആ മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നത്. മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പ് ക്രിക്കറ്റിന് മുമ്പുള്ള പരിശീലന മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ലോക ജേതാക്കളുടെ വരവ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാവും സൃഷ്ടിക്കുക.













































































