അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് രാജ്യാന്തര പുരസ്കാരം*
അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് രാജ്യാന്തര പുരസ്കാരം.
സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിക്ക് ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്കാരമാണ് ലഭിച്ചത്.
ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവൽക്കരണം എന്ന കാറ്റഗറിയിലാണ് (നോ ഫുട് പ്രിന്റ്സ് ഗോൾഡ് അവാർഡ്) പുരസ്കാരം.
കുമരകത്തിനു പിന്നാലെ അയ്മനവും ഉത്തരവാദിത്ത ടൂറിസം മേഖലയിൽ നിർണായക നേട്ടമാണ് കൈവരിച്ചത്.
ലണ്ടനിൽ നടന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ കൃഷ്ണ തേജ പുരസ്കാരം ഏറ്റുവാങ്ങി. 2018 ഏപ്രിൽ മുതൽ 2020 മാർച്ച് 31 വരെ നടന്ന പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.