രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായ ഹരിപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ കാർത്ത്യായനിയമ്മ(101) അന്തരിച്ചു.98-ാം വയസിൽ അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കിൽ പാസായി ശ്രദ്ധേയയായിരുന്നു.
2017ൽ സാക്ഷരത മിഷൻ നടത്തിയ 'അക്ഷരലക്ഷം' പരീക്ഷ ഒന്നാം റാങ്കിൽ കാർത്ത്യായനിയമ്മ പാസായിരുന്നു. 40440 പേർ എഴുതിയ പരീക്ഷയിൽ 100ൽ 98 മാർക്ക് വാങ്ങിയാണ് കാർത്ത്യായനിയമ്മ ജേതാവായത്. 96-ാം വയസിലായിരുന്നു കാർത്ത്യായനിയമ്മ ഈ അപൂർ നേട്ടം കൈവരിച്ചത്.
വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍.പി.സ്കൂളിൽ കാർത്ത്യായനിയമ്മ പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.