കോട്ടയം:നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭക്ഷ്യവിഷബാധയും മറ്റും കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഉടനീളമുള്ള കമ്മിറ്റികൾ പാചക തൊഴിലാളികൾക്ക് ആരോഗ്യ ഭക്ഷ്യ സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മിറ്റി ഹെൽത്ത് കാർഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

ക്യാമ്പയിൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടോമി കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ബിനു അധ്യക്ഷത വഹിച്ചു
ജില്ലാ പ്രസിഡണ്ട് ബിജു കളത്തിപ്പടി,ജില്ലാ ട്രഷറർ ഹാഷിം സംക്രാന്തി എന്നിവർ പാചക തൊഴിലാളികൾ സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.
