തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ് 19 കാരിക്ക് ദാരുണാന്ത്യം. തലയ്ക്കേറ്റ ഗുരുതരപരിക്കാണ്മരണകാരണം.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെയോടെയാണ് മരിച്ചത്.
കൊല്ലത്ത്നിന്നും തിരുവനന്തപുരത്തേയ്ക്കുള്ളയാത്രക്കിടെ പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.
പെണ്കുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക്തെറിച്ചുവീഴുകയായിരുന്നുവെന്ന് രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് മൊഴി നല്കിയിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളും ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു