ന്യൂഡൽഹി: ഡൽഹിയിൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് ആയി താഴ്ന്നു. 4.4 ഡിഗ്രി ആയിരുന്നു ഇന്നലത്തെ താപനില. കൊടും ശൈത്യവും മൂടൽ മഞ്ഞിനെയും തുടർന്ന് 12 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. രണ്ട് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചതായി റെയിൽവേ അറിയിച്ചു. എന്നാൽ മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ ഏതാനും ദിവസങ്ങൾ കൂടി കൊടും ശൈത്യവും മൂടൽമഞ്ഞും തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിൻറെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിൽ രണ്ടു ദിവസത്തേക്ക് കൂടി ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
















































































