സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംഘത്തിൽ 13 പേരാണ് ഉള്ളത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പിഎസ് മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
