ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെള്ളിയാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂം ബോയ് ആണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനിൽ ചേർന്നതോടെ കലാരംഗത്ത് വഴിത്തിരിവായി. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധനേടി. ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം ആണ് ആദ്യ ചിത്രം. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവ പ്രധാന ചിത്രങ്ങൾ. സഹോദരൻ നിയാസ് ബക്കറും ടെലിവിഷൻ, ചലച്ചിത്ര നടനാണ്. നടി രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ