കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് കർണാടകയുടെ തലസ്ഥാനമായ ബംഗളുരുവിലക്ക് നിത്യേന ആയിരകണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. ബസുകളും ഫ്ലൈറ്റുകളും ഉണ്ടെങ്കിലും കൂടുതല്‍ പേർ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോകുന്ന ട്രെയിനുകള്‍ ഏതൊക്കെയെന്ന് നോക്കാം…
ട്രെയിൻ നമ്പർ 16525 കന്യാകുമാരി-ബംഗളുരു ഐലൻഡ് എക്സ്പ്രസ്
കന്യാകുമാരിയിനിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 12.35ന് തിരുവനന്തപുരത്ത് എത്തി 12.40ന് ബംഗളുരുവിലേക്ക് പുറപ്പെടും. പിറ്റേദിവസം രാവിലെ 7 മണിയോടെ ബംഗളുരുവിലെത്തും.
2. ട്രെയിൻ നമ്പർ 12778 തിരുവനന്തപുരം നോർത്തി-ഹുബ്ബള്ളി എക്സ്പ്രസ്
എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ഈ ട്രെയിൻ ബംഗളുരു റെയില്‍വേ സ്റ്റേഷനിലേക്ക് നേരിട്ട് പോകില്ല. എന്നാല്‍ ബംഗളുരുവില്‍ പോകേണ്ടവർക്ക് ഈ ട്രെയിനില്‍ ബനാസ് വാഡിയില്‍ ഇറങ്ങിയാല്‍ മതിയാകും. വെള്ളിയാഴ്ച പുലർച്ചെ 3.23ന് ആണ് ബനാസ് വാഡിയില്‍ എത്തുന്നത്.
3. ട്രെയിൻ നമ്പർ 16562 തിരുവനന്തപുരം നോർത്ത്-യശ്വന്ത്പുർ എസി എക്സ്പ്രസ്
എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ഈ ട്രെയിൻ ശനിയാഴ്ച 4.45ന് യശ്വന്ത്പുർ ജങ്ഷനിലെത്തിച്ചേരും.
4. ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബംഗളുരു സ്പെഷ്യല്‍ ഫെയർ എസി സ്പെഷ്യല്‍
എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്കുശേഷം 2.15ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.15ന് എസ്‌എംവിടി ബംഗളുരു സ്റ്റേഷനിലെത്തിച്ചേരും. സ്പെഷ്യല്‍ നിരക്കുള്ള ട്രെയിൻ ആയതിനാല്‍ സാധാരണ ഉള്ളിലും വളരെ ഉയർന്ന നിരക്കാണ് ഈ ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി നല്‍കേണ്ടിവരുന്നത്. സ്പെഷ്യല്‍ ട്രെയിൻ ആയതിനാല്‍, യാത്രയ്ക്ക് മുമ്ബ് റെയില്‍ വണ്‍-ഐആർസിടിസി-എൻടിഎസ്‌ഇ ആപ്പുകളില്‍ ട്രെയിൻ സർവീസ് തുടരുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
5. ട്രെയിൻ നമ്പർ 06548 തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബംഗളുരു സ്പെഷ്യല്‍ ഫെയർ എസി സ്പെഷ്യല്‍
എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്കുശേഷം 3.15ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.30ന് എസ്‌എംവിടി ബംഗളുരു സ്റ്റേഷനിലെത്തിച്ചേരും. സ്പെഷ്യല്‍ നിരക്കുള്ള ട്രെയിൻ ആയതിനാല്‍ സാധാരണ ഉള്ളിലും വളരെ ഉയർന്ന നിരക്കാണ് ഈ ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി നല്‍കേണ്ടിവരുന്നത്. സ്പെഷ്യല്‍ ട്രെയിൻ ആയതിനാല്‍, യാത്രയ്ക്ക് മുമ്ബ് റെയില്‍ വണ്‍-ഐആർസിടിസി-എൻടിഎസ്‌ഇ ആപ്പുകളില്‍ ട്രെയിൻ സർവീസ് തുടരുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
6. ട്രെയിൻ നമ്പർ 06524 തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബംഗളുരു സ്പെഷ്യല്‍ ഫെയർ എസി സ്പെഷ്യല്‍
എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്കുശേഷം 3.15ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.30ന് എസ്‌എംവിടി ബംഗളുരു സ്റ്റേഷനിലെത്തിച്ചേരും. സ്പെഷ്യല്‍ നിരക്കുള്ള ട്രെയിൻ ആയതിനാല്‍ സാധാരണ ഉള്ളിലും വളരെ ഉയർന്ന നിരക്കാണ് ഈ ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി നല്‍കേണ്ടിവരുന്നത്. സ്പെഷ്യല്‍ ട്രെയിൻ ആയതിനാല്‍, യാത്രയ്ക്ക് മുമ്ബ് റെയില്‍ വണ്‍-ഐആർസിടിസി-എൻടിഎസ്‌ഇ ആപ്പുകളില്‍ ട്രെയിൻ സർവീസ് തുടരുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
7. ട്രെയിൻ നമ്പർ 16316 തിരുവനന്തപുരം നോർത്ത്-മൈസൂരു എക്സ്പ്രസ്
എല്ലാ ദിവസവും വൈകിട്ട് 4.45ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.23ന് കെഎസ്‌ആർ ബംഗളുരു സിറ്റി ജങ്ഷനില്‍ എത്തിച്ചേരും.
8. ട്രെയിൻ നമ്പർ 12258 തിരുവനന്തപുരം നോർത്ത്-യശ്വന്ത്പുർ ഗരീബ് രഥ് എക്സ്പ്രസ്
തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം 8.28ന് ബനാസ് വാഡിയിലും 9.45ന് യശ്വന്ത്പുർ ജങ്ഷനിലും എത്തിച്ചേരും.
9. ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബംഗളുരു ഹംസഫർ എക്സ്പ്രസ്
എല്ലാ വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.05ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെടുന്ന ഹംസഫർ എക്സ്പ്രസ് പിറ്റേദിവസം രാവിലെ 10 മണിയോടെ എസ്‌എംവിടി ബംഗളുരു സ്റ്റേഷനില്‍ എത്തിച്ചേരും.















































































