കട്ടപ്പന ശാന്തിഗ്രാം പയ്യപ്പിള്ളി വീട്ടില്‍ ജെനീഷിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട വിജയകുമാരമേനോന്‍ ആശുപത്രിയില്‍ കഴിഞ്ഞ 22 നായിരുന്നു മോഷണം നടന്നത്. ചികിത്സയിലിരുന്നതിനാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നു കരുതിയാണ് കുടുംബം 22 പവന്റെ സ്വര്‍ണ കൊയിനുകളും മൂന്ന് മാലയും കൈയില്‍ കരുതിയത്. രോഗിയെ കാണാനെന്ന മട്ടില്‍ ആശുപത്രിയില്‍ എത്തിയ പ്രതി മുറിയില്‍നിന്നു സ്വര്‍ണം മോഷ്‌ടിക്കുകയായിരുന്നു.
പ്രതിയെ ഏറ്റുമാനൂരില്‍നിന്നു പിടികൂടി. ഇയാള്‍ മുന്‍പും മോഷണ കേസുകളിലെ പ്രതിയാണെന്നു പോലീസ് പറഞ്ഞു.