എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് 26നു കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും.ഐഎൻടിയുസി,സിഐടിയു സംഘടനകൾ അടങ്ങുന്ന സംയുക്ത സമര സമിതിയാണു പണിമുടക്ക് പ്രഖ്യാപിച്ചത്.
ശമ്പളം നൽകുക, ഓണം ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്കു പോകുമെന്നു ഭാരവാഹികൾ അറിയിച്ചു.












































































