സോളാർ ലൈറ്റുകളിലെ ബാറ്ററികൾ മോഷ്ടിക്കുന്നതാണ് ഇവരുടെ പതിവ്.
ഇവർ അന്യ സംസ്ഥാന തൊഴിലാളികളാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി പട്രോളിംങ് നടത്തിയിരുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
ഇവർ മോഷണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് പെട്ടി ഓട്ടോ റിക്ഷ കളും പലയിടങ്ങളിൽ നിന്നായി മോഷ്ടിച്ച ബാറ്ററി കളും പോലീസ് കസ്റ്റഡിയിലെടുത്തു.
പാലായിലെ ബൈപാസ് റോഡിൽ മോഷണം നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത് . കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി സോളാർ ലൈറ്റു കളുടെ ബാറ്ററി കാണാതായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.