ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. മകൻ വിവേകിനൊപ്പം ചെന്നൈയിലായിരുന്നു താമസം.
കുറച്ച് നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നുവെന്നാണ് വിവരം.മീര വേണു നാഗവള്ളിയുടെ വിയോഗത്തില്‍ ഫെഫ്ക അനുശോചിച്ചു.
2010ലാണ് വേണു നാഗവള്ളി അന്തരിച്ചത്. 61-ാം വയസിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. കെ.ജി സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.
1978ലാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം റിലീസായത്. തുടര്‍ന്ന് ശാലിനി എന്റെ കൂട്ടുകാരി, അണിയാത്ത വളകള്‍, ഇഷ്ടമാണ് പക്ഷേ, കലിക, അകലങ്ങളില്‍ അഭയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ ഇറങ്ങിയ കോളേജ് ഡെയ്‌സാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.