കോട്ടയം നഗരസഭയുടെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായ വടവാതൂർ ഡംപിങ് യാഡിൽ നഗരസഭ നടത്തുന്ന അനധികൃത നിർമാണം 11ന് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വിജയപുരം പഞ്ചായത്ത് ഭരണസമിതി പരിശോധിക്കും. വടവാതൂരിനെ മറ്റൊരു ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്നും, നിർമാണം നിയമപരമല്ലെങ്കിൽ അനുവദിക്കില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി സോമൻകുട്ടി പറഞ്ഞു.
