സംസ്ഥാനത്തെ 10 ജില്ലകളുൾപ്പെടെ രാജ്യത്തെ 18 ജില്ലകളിൽ കേസുകൾ കൂടിവരുന്നു.
മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസർകോട്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവയാണ് കേരളത്തിൽ തീവ്രവ്യാപനമുള്ള ജില്ലകൾ.
മഹാരാഷ്ട്രയിലെ മൂന്ന്, മണിപ്പുരിലെ രണ്ട്, അരുണാചൽപ്രദേശ്, മേഘാലയ, മിസോറം എന്നിവിടങ്ങളിലെ ഓരോന്നുവീതവും ജില്ലകളിലും കേസുകൾ ഉയരുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ആകെ കേസുകളുടെ 47.5 ശതമാനവും ഈ 18 ജില്ലകളിലാണ്. രാജ്യത്തെ കേസുകളുടെ 40.6 ശതമാനവും കേരളത്തിലെ 10 ജില്ലകളിലാണ്.