ചിങ്ങവനം : ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചിങ്ങവനത്തെ ആസ്ട്രോ സെന്ററിൽ സംഘടിപ്പിച്ച മൂന്നുദിവസത്തെ ആസ്ട്രോ ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പ് വിജയകരമായി സമാപിച്ചു. ജ്യോതിശാസ്ത്ര വിദ്യാർത്ഥികൾക്കും തൽപരർക്കും പ്രപഞ്ചവിസ്മയങ്ങൾ ക്യാമറയിൽ പകർത്തുന്നതിനുള്ള പുതിയ സാധ്യതകൾ തുറന്നുകാട്ടുന്നതായിരുന്നു ഈ ശില്പശാല.
ടെലിസ്‌കോപ്പിന്റെ നിർമ്മാണവും പ്രവർത്തനവും എന്ന വിഷയത്തിൽ അമച്വർ ആസ്ട്രോണമറായ രവീന്ദ്രൻ കെ.കെയും , നക്ഷത്ര ഗണങ്ങളും ആസ്റ്റെറിസങ്ങളും എന്ന വിഷയത്തിൽ ആസ്ട്രോ കോട്ടയം ചാപ്റ്റർ കോർഡിനേറ്റർ ബിനോയി പി. ജോണിയും ക്ലാസ്സുകൾ നയിച്ചു.
അസ്‌ട്രോണമിയുടെ അടിസ്ഥാന പാഠങ്ങൾ എന്ന വിഷയത്തിൽ സയൻസ് കമ്മ്യൂണിക്കേറ്ററായ അനുരാഗ്. എസ് ' ആസ്ട്രോ ഫോട്ടോഗ്രാഫിയിലെ ഹാർഡ്‌വെയർ, ആൻഡ് സെറ്റിങ്‌സ് എന്നിവയെക്കുറിച്ച് സേക്രഡ് ഹാർട്ട് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിജോ വർഗ്ഗീസും ക്ലാസെടുത്തു .
, മൊബൈൽ ആസ്ട്രോ ഫോട്ടോഗ്രാഫി, ജ്യോതിശാസ്ത്ര സോഫ്റ്റ്‌വെയറുകൾ, ഫോട്ടോഗ്രാഫി ടെക്നിക്കുകൾ എന്നീ വിഷയങ്ങളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും ആസ്ട്രോ ഫോട്ടോഗ്രാഫറുമായ രോഹിത്ത് K.A - യും ഡാറ്റാ പ്രോസസ്സിംഗ്, ഡാറ്റാ സ്റ്റാക്കിംഗ്, പോസ്റ്റ്-പ്രോസസ്സിംഗ് എന്നീ വിഷയങ്ങളിൽ അമച്വർ ആസ്ട്രോണമറും ആസ്ട്രോ ഫോട്ടോഗ്രാഫറുമായ രാഹുൽ വിശ്വം K.V എന്നിവരും പരിശിലനം നൽകി .
ലക്ഷദ്വീപിലെ സയൻസ് ആൻഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിൽ നിന്നെത്തിയ ടെക്‌നിക്കൽ അസിസ്റ്റന്റായ മാലിക്ക് ഉൾപ്പെടെ നിരവധി പേർ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. ആസ്ട്രോ അംഗങ്ങളായ രവീന്ദ്രൻ കെ.കെ., ശ്രീജേഷ് ഗോപാൽ, ഡോ. രാജേഷ് കടമാഞ്ചിറ, അദിതി പ്രാൺ രാജ്, വിവേക് P.V., നയന ദീപു,
ദിപു K എന്നിവരും സജീവ പങ്കാളികളായി.













































































