പാലക്കാട്: ലോഡ്ജ് മുറിയില്‍ രാസലഹരി ഉപയോഗിക്കുന്നതിനിടെ യുവതിയും സംഘം അറസ്റ്റില്‍. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി മർജീന ഫാത്തിമ, മണ്ണാർക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടൻ മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാല്‍ എന്നിവരാണ് പിടിയിലായത്. മുറിയില്‍ നിന്നും എംഡിഎംഎയും കഞ്ചാവും ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും ലൈംഗിക ഉത്തേജക മരുന്നും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പരിശോധന. അറസ്റ്റിലായ മർജീന ഫാത്തിമ അഞ്ചുവർഷമായി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി തേടിയാണ് സുഹൃത്ത് മുഖേന മർജീന കോഴിക്കോട് നിന്നും മണ്ണാർക്കാടെത്തിയത്.
രണ്ട് ദിവസം മുൻപാണ് ലഹരി ഉപയോഗത്തിനും വില്‍പനയ്‌ക്കുമായി പ്രതികള്‍ ലോഡ്ജില്‍ മുറിയെടുത്തത്. നിഹാലാണ് ലോഡ്ജില്‍ മർജീന ഫാത്തിമയ്‌ക്കും മുനീറിനും ലഹരി എത്തിച്ച് നല്‍കിയത്. മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും ലഹരി വില്‍പ്പന നടത്തുന്നയാളാണ് നിഹാല്‍.