ഇടുക്കി: കട്ടപ്പനയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്. രണ്ട് കുട്ടികൾക്കും പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട വാൻ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനിവാൻ ഇന്ന് പുലർച്ചെ 3.45നാണ് അപകടത്തിൽപ്പെട്ടത്.
