ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ചു ബാവായുടെ കബറിങ്കലേക്ക് എത്തുന്ന തീർഥാടകർക്ക് ഈ മാസം 30നു വൈകിട്ട് 5.30നു പുത്തൻ കുരിശ് പാത്രിയർക്കാ സെന്ററിൽ സ്വീകരണം നൽകും.
ശ്രാദ്ധപ്പെരുന്നാൾ 26 മുതൽ 31വരെ വിപുലമായി ആചരിക്കാൻ യാക്കോബായ സഭാ മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. 26നു സഭയുടെ എല്ലാ ദേവാലയങ്ങളിലും ശ്രാദ്ധദിനം ആചരിക്കും.
പുത്തൻകുരിശ് സെന്റ് അത്തനാസിയോസ് കത്തീഡ്രലിൽ 26നു രാവിലെ
6.30നു കുർബാനയോടെ ശ്രാദ്ധപ്പെരുന്നാളിനു തുടക്കമാകും.
27നു വൈകിട്ട് 5നു കൊടി ഉയർത്തും. പാത്രിയർക്കാ സെന്ററിലെ കൺവൻഷൻ സെന്ററിന്റെ നിർമാണം പൂർത്തീകരിക്കുന്നതിന് 2.75 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. ഡിസംബർ 26 മുതൽ 31 വരെ സഭാ ആസ്ഥാനത്ത് അഖില മലങ്കര സുവിശേഷ മഹായോഗം നടക്കും. മാനേജിംഗ് കമ്മിറ്റി യോഗത്തിൽ ശ്രേഷ്ഠ ബാവ ബസേലിയോസ് ജോസഫ് കാതോലിക്ക അധ്യക്ഷത വഹിച്ചു.