ആലപ്പുഴ: ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 28 വ്യാപാരികള്‍ക്കെതിരെ കേസെടുത്തു. 58,000 രൂപ പിഴ ഈടാക്കി.
ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുക, പുന:പരിശോധന നടത്തി മുദ്ര ചെയ്യാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് നടപടി. രണ്ട് സ്ക്വാഡുകളാണ് രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടു വരെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.