നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകും. നാളെയാണ് സൂക്ഷ്മ പരിശോധന.
ഏപ്രിൽ 9 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് 15 പരസ്യ പ്രചാരണ ദിവസങ്ങൾ മാത്രമാണ് ഇനി സ്ഥാനാർത്ഥികൾക്ക് മുന്നിലുള്ളത്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 341 സ്ഥാനാർഥികളിൽ നിന്നായി 607 നാമനിർദേശ പത്രികകൾ ലഭിച്ചു.
ഉച്ച തിരിഞ്ഞു മൂന്നുമണി വരെയാണ് പത്രിക നൽകാനുള്ള സമയം.
വ്യാഴാഴ്ചവരെ പത്രിക പിൻവലിക്കാം.













































































