നടന് ശ്രീനാഥ് ഭാസി പൊലീസ് സ്റ്റേഷനില്‍ പൊട്ടിക്കരഞ്ഞു. അവതാരകയോട് മോശമായി പെരുമാറിയതിന് ചോദ്യം ചെയ്യലിന് ഹാജരായശ്രീനാഥ് ഭാസിയെ ആശുപത്രിയില്‍ കൊണ്ടുപോയ അന്വേഷണ സംഘം അദ്ദേഹത്തിന്റെ നഖവും മുടിയും വിദഗ്ദ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയില്‍ താരം ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍, കേസിന്റെ സ്വഭാവം തന്നെ മാറും.അതോടെ വീണ്ടും ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് കര്‍ശന നടപടിയിലേക്ക് പൊലീസ് കടക്കും.
നിരവധി സിനിമാ താരങ്ങള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട് എന്ന വിവരം ഇതിനകം തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ശ്രീനാഥ് ഭാസിക്കൊപ്പം ഈ താരങ്ങളും നിരീക്ഷണത്തിലാണ്.അവതാരകയോട് അപമര്യാദയായി പെരുമാറിയ ശ്രീനാഥ് ഭാസിയുടെ രക്തസാമ്ബിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ, അദ്ദേഹം എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.ഇക്കാര്യംതിരിച്ചറിയാന് കഴിയാത്തതിനാലാണ് നഖവും മുടിയും പരിശോധനക്ക് അയച്ചിരിക്കുന്നത്.