അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു ഇന്ന് കൊടിയേറും. രാവി ലെ 7.15നു വികാരി ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് നിർവഹിക്കും.
20ന് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. 20 മു തൽ 23 വരെ ദേശക്കഴുന്നുകൾ നടക്കും. 24, 25 ദിവസങ്ങളിലാണു പ്രധാന തിരുനാൾ ആഘോഷങ്ങൾ. 24ന് വൈകിട്ട് നഗരപ്രദക്ഷിണവും 25നു രാവിലെ റാസ അർപ്പണവും വൈകിട്ട് തിരുനാൾ പ്രദക്ഷിണവും നടക്കും.
നഗരപ്രദക്ഷിണത്തിലും തിരുനാൾ പ്രദക്ഷിണത്തിലും 100 പൊൻകുരിശുകളും നൂറുകണക്കിനു മുത്തുക്കുടകളും അകമ്പടിയാകും. 25ന് രാത്രി 9നാണ് പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ട്. ഫെബ്രുവരി ഒന്നിനു എട്ടാമിടം ആചരണത്തോടെ തിരുനാൾ കൊടിയിറ ങ്ങും.
അന്ന് രാത്രിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനഃപ്രതിഷ്ഠിക്കും. മുൻപ് ദേശക്കഴുന്നുകൾക്കു ശേഷം നടന്നിരുന്ന കലാപരിപാടികൾ ഇത്തവണ 28 മുതൽ 31 വരെ നടക്കും. ഈ വർഷം 4 ദിവസവും ഗാനമേളകൾ ഒരുക്കിയിട്ടുണ്ട്.