ചെങ്ങന്നൂര്‍: മുളക്കുഴ, അരീക്കര ഭാഗങ്ങളില്‍ വീടുകളിലെ പമ്പ് സെറ്റ് മോട്ടോറുകള്‍ മോഷണം നടത്തിയ രണ്ട് പേര് അറസ്റ്റില്‍.
മുളക്കുഴ അരീക്കര അനീഷ് ഭവനില്‍ അനീഷ് (31), മുളക്കുഴ വിനോദ് ഭവനില്‍ വിനയന് (47) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നാളുകളായി മുളക്കുഴ ഭാഗങ്ങളിലെ ആള്‍താമസമില്ലാത്ത വീടുകളിലെ മോട്ടറുകള്‍ മോഷണം പോകുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. 7ന് വൈകിട്ട് 6 മണിയോടുകൂടി അരീക്കര മധുസൂദനന് എന്നയാളുടെ കുടുംബ വീട്ടിലെ മോട്ടര്‍ മോഷണം പോയിരുന്നു.
ആള്‍ത്താമസമില്ലാത്ത വീടുകളില്‍ പകല്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന രീതികളാണ് പ്രതികള്‍ക്കുള്ളത്. ചെങ്ങന്നൂര്‍ പോലീസ് എസ്എച്ച്ഒ എ.സി വിപിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ എം.സി അഭിലാഷ്, വി.എസ് ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ .എസ്, സിവില്‍ പോലീസ് ഓഫീസര്‍ അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി മാവേലിക്കര സബ്ബ് ജയിലില്‍ റിമാന്റ് ചെയ്തു. പ്രതികള്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന്പോലീസ് പറഞ്ഞു.