തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് ഈ വർഷം മുതൽ പുന:സ്ഥാപിച്ചു. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്കാണ് പുനസ്ഥാപിച്ചത്. ഈ അധ്യയന വർഷം മുതൽ വീണ്ടും ഗ്രേസ്മാർക്ക് നൽകിത്തുടങ്ങും. രണ്ടുവർഷത്തിനു ശേഷമാണ് ഗ്രേസ് മാർക്ക് പുനസ്ഥാപിക്കുന്നത്. കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷങ്ങളിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചിരുന്നില്ല. കലാകായിക മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഈ വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിനായി അപേക്ഷിക്കാനാവും.
