കോട്ടയം: തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹനാൻ മാർ ദിയോസ്കോറസ്.
ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും സഭയുടെ മക്കളാണെന്നും തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്നും യൂഹനാൻ മാർ ദിയോസ്കോറസ് കൂട്ടിച്ചേര്‍ത്തു.
ഉമ്മൻ ചാണ്ടിയുടെ വിശുദ്ധപദവിയുമായി ബന്ധപ്പെട്ട ചർച്ചകളെ തെരഞ്ഞെടുപ്പുമായി കൂട്ടി കുഴയ്ക്കേണ്ടെതില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി വിശുദ്ധൻ ആണോ എന്ന വിഷയം സംബന്ധിച്ച് 50 വർഷത്തിനു ശേഷം മാത്രമേ സഭയ്ക്ക് ചിന്തിക്കാൻ പോലും കഴിയൂവെന്നു പറഞ്ഞ ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹനാൻ മാർ ദിയോസ്കോറസ്,ജനങ്ങളുടെമനസിലാണ് ഒരാൾ വിശുദ്ധനാകുന്നതെന്നും കൂട്ടിച്ചേർത്തു.













































































