പുതുപ്പള്ളിയില്‍ രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പ്രചാരണത്തിനെത്തും.
സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പ്രചരണ രീതികളും എന്തൊക്കെ കാര്യങ്ങള്‍ പ്രചരണത്തില്‍ ചര്‍ച്ച ചെയ്യണമെന്നുളള വിഷയങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് നടത്തിയ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
16ന് എല്‍.ഡി.എഫ് തെരെഞ്ഞെടുപ്പ് കണ്വൻഷൻ നടത്താനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. സാധാരണയായി ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രി അവസാന ഘട്ടത്തിലാണ് എത്താറുളളത്. എന്നാല്‍ പുതുപ്പളളിയില്‍ വ്യത്യസ്തമായ രീതിയാണ് എല്‍.ഡി.എഫ് എടുത്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എട്ട് പഞ്ചായത്തുകളിലും രണ്ടു ഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തില്‍ പങ്കെടുക്കും.