കോഴിക്കോട്: നാദാപുരം മേഖലയിൽ അഞ്ചാം പനി ബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി വർധിക്കുന്നു. മലയോര മേഖലകളിലാണ് ഇന്ന് രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 24 പേർക്കാണ് ഈ മേഖലയിൽ രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്കാണ് രോഗബാധയുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടെ രോഗബാധിതരിൽ ഉണ്ടായ വർധനവ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കി.
