കേരളത്തിലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതിന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
നിലവിൽ ഡ്രൈവറുടെ അടിസ്ഥാനവേതനം 15,600 ആയിരുന്നത് 27,100 ആയി ഉയരും.
കണ്ടക്ടർക്ക് പ്രതിമാസം 15,100 രൂപ എന്ന അടിസ്ഥാന വേതനം 26,600 ആയി വർധിക്കും.ക്ലീനറുടേത് 14,600-ൽനിന്ന് 26,100 ആയി ഉയരും.
ആറുമാസത്തിലൊരിക്കൽ ആനുപാതികമായ ഡിഎ വർധനയുണ്ട്. വാഷിങ് അലവൻസ് പ്രതിമാസം 60-ൽനിന്ന് 250 ആയി ഉയരും.
സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടാണ് തൊഴിൽമന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറിയത്. പത്തുവർഷംമുൻപാണ് വേതനം പുതുക്കിയത്. റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.















































































