സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 126 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവീൺ റാണയെയും അംഗരക്ഷകരെയും പോലീസ് അതിസാഹസികമായിട്ടായിരുന്നു പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നാണ് പ്രവീൺറാണ അറസ്റ്റിലായത്. ഈ മാസം ആറിനായിരുന്നു ഇയാൾ സംസ്ഥാനം വിട്ടിരുന്നത്. ഇന്നലെ വൈകിട്ടാണ് ഇയാളെ കോയമ്പത്തൂരിൽ നിന്നും തൃശ്ശൂരിലേക്ക് എത്തിച്ചത്. കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായപുരത്തായിരുന്നു പ്രവീൺ റാണയുടെ താമസം. ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം സ്വാമി വേഷത്തിൽ കഴിയുകയായിരുന്നു പ്രവീൺ റാണ. പോലീസ് എത്തിയപ്പോൾ പട്ടികളെ അഴിച്ചു വിട്ടു. തുടർന്ന് പോലീസ് ഇയാളെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
