കോട്ടയം: മാലിന്യം നീക്കിയ കഞ്ഞിക്കുഴി മാർക്കറ്റിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ഉദ്യോഗസ്ഥർ പിഴ ചുമത്തി.കഞ്ഞിക്കുഴി മാർക്കറ്റിൽ വർഷങ്ങളായി നിറഞ്ഞു കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മുൻസിപ്പൽ ചെയർപേഴ്സൻ്റെയും ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരുടെയും ഇടപെടൽ കൊണ്ട് കഴിഞ്ഞ ദിവസമാണ് ടോറസിൽ 15 ലോഡ് മാലിന്യങ്ങൾ നീക്കം ചെയ്യുകയും, നിരീക്ഷണ ക്യാമറയും, മാലിന്യം സംസ്കരിക്കരുത് എന്ന ബോർഡും സ്ഥാപിച്ചത്.

ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് കൊണ്ട് എത്തുന്ന തെരുവ് നായകളെ പേടിച്ച് ഭീതിയോടെയാണ് ജനങ്ങൾ കടന്നു പോകുന്നത്. മാലിന്യം തള്ളൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും എന്നാണ് ആശങ്ക.
