ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത പദവിയിൽ നിന്ന് ഒഴിയുന്നതായി കാട്ടി ഗ്രബ്രിയേൽ മാർ ഗ്രിഗോറിയോസ്, സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്കു കത്തുനൽകി. ഇന്നലെ സഭാ മാനേജിങ് കമ്മിറ്റി യോഗത്തിനു ശേഷമാണു കത്തു നൽകിയത്. കാതോലിക്കേറ്റ് ആൻഡ് എംഡി സ്‌കൂൾസ് മാനേജർ, സഭാ മിഷൻ ബോർഡ് അധ്യക്ഷൻ, മിഷൻ സൊസൈറ്റി അധ്യക്ഷൻ തുടങ്ങിയ ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം ഒഴിയുന്നതായും കത്തിലുണ്ട്.