ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ. മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് ഇന്ന് പൊലീസ് പരിശോധന ഉണ്ടായത്. അറസ്റ്റിലായ 9 പേരില്‍ രണ്ട് പേര്‍ ഇടപാടുകാരാണെന്ന് പൊലീസ് അറിയിച്ചു.
ഏറെ നാളായി ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്ന് പൊലീസ്.
അതേ സമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്‍റ് ഉടമയുടെ പ്രതികരണം. വാടകയ്ക്ക് കൊടുത്തത് ബെഹറിന്‍ ഫുട്ബോള്‍ ടീമിന്‍റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാള്‍ക്കാണെന്നും വാടക നല്‍കുന്നത് ഓണ്‍ലൈനായിട്ട് ആയതിനാൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും ഉടമ പ്രതികരിച്ചു .












































































