കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ ഇന്നു സമാപിക്കും. ഇന്നു രാവിലെ 7ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. വൈകിട്ട് 6നു കാരാപ്പുഴ അമ്പലക്കടവ് ആറാട്ടുകുളത്തിലാണു ചടങ്ങുകൾ. 6.30നു തിരിച്ചെഴുന്നള്ളിപ്പ്. കാരാപ്പുഴ മാളികപ്പീടിക മുതൽ പ്രധാനപ്പെട്ട കവലകളിൽ വരവേൽപ്പ് നൽകും. ആറാട്ട് തിരിച്ചെഴുന്നള്ളത്തിൽ വയസ്ക്കര ഇല്ലത്തു നേരിട്ടെത്തി പറ വഴിപാട് സ്വീകരിക്കും. ഇല്ലത്തെ കാരണവർ നീലകണ്ഠൻ മൂസിൻ്റെ നേതൃത്വത്തിൽ വഴിപാടു നടത്തും. പുലർച്ചെ 1.30നാണ് ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേൽപ്പ്.
10-ാം ഉത്സവം 24-3-2023 വെള്ളി (1198 മീനം 10)
ക്ഷേത്രസന്നിധിയിൽ
രാവിലെ 6.00 നിർമ്മാല്യ ദർശനം, അഭിഷേകം
6.30 ഗണപതിഹോമം
7.00 ആറാട്ടു കടവിലേയ്ക്ക്
എഴുന്നള്ളിപ്പ്
(പറവയ്പ്പ് കൊടിക്കീഴിൽ മാത്രം)
11.00
ആറാട്ട് സദ്യ
സമർപ്പണം ശ്രീ. എസ്.
മുരുകേഷ് തേവർ &
ഡോ. എം. കൃഷ്ണകുമാർ മീനാക്ഷി ലോട്ടറീസ്
വൈകിട്ട് 6 ന് തിരു ആറാട്ട്
6.30 ന് തിരു ആറാട്ട് എഴുന്നള്ളിപ്പ്
