ഇടുക്കിയിൽ ആക്രമങ്ങൾ തുടർന്ന് അരികൊമ്പൻ എന്ന കാട്ടാന. ആന പുലർച്ചെ ഇടുക്കി ചിന്നക്കനാലിൽ ഒരു വീട് കൂടി തകർത്തു.ഇടുക്കി ചിന്നക്കനാൽ തോണ്ടിമല ചുണ്ടലിൽ ചുരുളിനാഥൻ എന്ന വ്യക്തിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ചുണ്ടൽ സ്വദേശി ജോൺസൻ്റെ കൃഷി സ്ഥലവും ആന നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ റേഷൻ കടകളും വീടുകളും അരികൊമ്പൻ്റെ ആക്രമണത്തിന് ഇരയായിരുന്നു.
