ഒരു ജില്ലാ ജഡ്ജിയും പട്ടികയിലുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, കെ പി അന്‍സാര്‍, സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ ഐ എ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്.
ഗ്രൂപ്പിന്റെ 'റിപോര്‍ട്ടര്‍ വിങ്', തങ്ങള്‍ക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തുകയും തുടര്‍ന്ന് 'ഹിറ്റ് വിങ്' അവരെ ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.
ഹിറ്റ് ലിസ്റ്റില്‍ പെട്ടവരെ ഇല്ലാതാക്കാന്‍ കേഡര്‍മാര്‍ക്ക് ശാരീരിക-ആയുധ പരിശീലനവും പി എഫ് ഐ നല്‍കിവരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. ആലുവയിലെ പെരിയാര്‍വാലി കാമ്ബസ് പി എഫ് ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീവ്രവാദത്തിലുള്‍പ്പെടുമെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു.