കർണാടക: ഭാര്യയെ കൊലപ്പെടുത്തി ബാഗിൽ ഒളിപ്പിച്ച കേസിൽ 23 വർഷങ്ങൾക്ക് ശേഷം പ്രതിയായ ഭർത്താവ് പിടിയിൽ. 2002 ലാണ് പ്രതിയായ ഹനുമന്തപ്പ മൂന്നാം ഭാര്യയായ രേണുകമ്മയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം, കൊപ്പലിൽ നിന്ന് ഏകദേശം 50-70 കിലോമീറ്റർ കിഴക്കായി ബല്ലാരി ജില്ലയിലെ കാംപ്ലിയിലേക്ക് ബസിൽ ഒരു ചാക്കിൽ കെട്ടി മൃതദേഹം കൊണ്ടുപോയിയിരുന്നു, പിന്നീട് പ്രതി ഇവിടെ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു .
സംഭവത്തിൽ ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണങ്ങൾ പോലീസ് തുടർന്നിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് 23 വർഷങ്ങൾക്ക് ശേഷമാണ് റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലെ ഹലധൽ എന്ന ഗ്രാമത്തിൽ നിന്ന് ഹനുമന്തപ്പ അറസ്റ്റിലായത്.