മദ്രസയിൽ പോയ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ വീട്ടുമുറ്റത്ത് കൂടി മദ്രസയിലേക്ക് പോവുകയായിരുന്നു രണ്ടു കുട്ടികൾക്ക് നേരെയാണ് നായ ഓടിയെത്തിയത്.
നായ വരുന്നത് കണ്ട് കുട്ടികൾ സമീപത്തെ അനസ് കടുക്കാപറമ്പലിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ഓടിയെത്തിയ നായ വീടിന്റെ മുൻവശം വരെ എത്തിയശേഷം തിരികെ പോയി. പിന്നാലെ രണ്ടു നായകൾ കൂടി ഉണ്ടായിരുന്നതായി കുട്ടികൾ പറഞ്ഞു.
അനസ്സിന്റെ വീട്ടിലെ സി.സി ടി.വി യിൽ നിന്നാണ് കുട്ടികൾ ഓടുന്നതും,
നായ പിന്നാലെ വരുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചത്.














































































