ഇഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. സഹകരണ മേഖലയില്‍ ഇഡി അന്വേഷണങ്ങള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പലതവണ ചോദ്യം ചെയ്തതിനാല്‍ കെ.ടി.ജലീലിന് ഇഡിയിലുള്ള വിശ്വാസം കൂടിയിട്ടുണ്ടാകും. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണ്. നിലവില്‍ ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തത്. ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.