കോട്ടയം:വിജയപുരം ഗ്രാമ പഞ്ചായത്ത് കമ്മറ്റി യോഗത്തിനിടെ CDS ചെയർപേഴ്സൻ ബോധരഹിതയായി നിലത്ത് വീണ സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. കുടുംബശ്രീയുടെ വിഷു ചന്ത സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പഞ്ചായത്ത് പ്രസിഡൻറ് ചെയർപേഴ്സനെ കമ്മറ്റിയിൽ വിളിച്ചു വരുത്തിയതെന്ന് വിവരം.
വിഷു ചന്ത നടത്തിയ വിവരം പഞ്ചായത്ത് മെമ്പർമാരെ അറിയിച്ചില്ലെന്നാരോപിച്ചാണ് പ്രസിഡൻറ് ചോദ്യം ചെയ്തതെന്നാണ് അറിയുന്നത്. യോഗത്തിനിടെ ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെ CDS ചെയർപേഴ്സൻ കരഞ്ഞുകൊണ്ട് കമ്മറ്റി ഹാളിൽ നിന്ന് പുറത്തേക്കിറങ്ങിയതായും, പിന്നാലെ അവിടെവെച്ചുതന്നെ കുഴഞ്ഞുവീണതായും സാക്ഷികൾ പറയുന്നു.
സംഭവത്തെ തുടർന്ന് ചെയർപേഴ്സനെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ പരിശോധന നടത്തി രണ്ട് ദിവസത്തെ വിശ്രമം നിർദ്ദേശിച്ചതായാണ് ലഭിക്കുന്ന വിവരം. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവസമയം കൃഷി ഓഫീസറും സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും CDS പ്രതിനിധികളോട് മാന്യമായ സമീപനം സ്വീകരിക്കണമെന്നും കുടുംബശ്രീ പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവം പഞ്ചായത്ത് ഭരണരംഗത്ത് വ്യാപക ചർച്ചയായിരിക്കുകയാണ്.
ഈ സംഭവംമനുഷ്യാവകാശ കമ്മീഷൻ്റെ മുമ്പിൽ എത്തിക്കുമെന്നും ചില മെമ്പർമാർ സൂചിപ്പിച്ചു












































































