കോട്ടയം: വാകത്താനത്ത് പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാകത്താനം സ്വദേശി നിഖിൽ, സഹോദരൻ അഖിൽ എന്നിവരാണ് അറസ്റ്റിലായത്. നാലുന്നാക്കൽ ലൈഫ് മിഷൻ കോളനിയിൽ അയൽവീട്ടുകാർ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇവർ ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അയൽവീട്ടുകാർ തമ്മിൽ വഴക്കുണ്ടായത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി. തർക്കം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
