ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി.എൻ. വാസവൻ. നാലു കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാമെന്നും ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്ന ഹൈക്കോടതി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം മന്ത്രി.














































































