ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ ചാണ്ടി ഉമ്മൻ എംഎൽഎ ബ്രസീലിലേക്കു പോയി. പരമ്പരാഗത മൂല്യങ്ങളുമായി ബന്ധപ്പെട്ടു ബ്രസീൽ പാർലമെന്റിൽ ഇന്നലെ ആരംഭിച്ച ബ്രിക്സ് രണ്ടാം ഫോറത്തിലാണു ചാണ്ടി ഉമ്മൻ പങ്കെടുക്കുന്നത്. 17വരെയാണു സമ്മേളനം. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും പാർട്ടിയോടും പ്രതിപക്ഷ നേതാവിനോടും അനുമതി വാങ്ങിയ ശേഷമാണു യാത്രയെന്നും അദ്ദേഹം പറഞ്ഞു.