ചങ്ങനാശ്ശേരി: വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണം. രാത്രി 12 ന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു.
തിടപ്പള്ളി തുറന്ന് വെട്ടുകത്തി എടുത്താണ് മോഷണം നടത്തിയത്. ക്ഷേത്രം തുറക്കാൻ രാവിലെയെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞതും തുടർന്ന് കമ്മറ്റിയെ അറിയിച്ചതും. വിവരം അറിയിച്ചതോടെ ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി
സിസി ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. സമീപകാലത്ത് ഭണ്ഡാരം തുറന്നിരുന്നതിനാൽ വലിയ സാമ്പത്തികനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൂട്ടൽ. ഇന്നലെ രാത്രി പനച്ചിക്കാട്ഭാഗത്തുംആരാധനാലയങ്ങളിൽ മോഷണവും മോഷണശ്രമവും നടന്നിരുന്നു.












































































