എല്ലാവിധ മുന്നൊരുക്കങ്ങളോടെയുമാണ് സ്കൂളുകള്‍ തുറക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു.
അക്കാദമിക് മാർഗരേഖ വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു.
ഏതൊക്കെ പാഠങ്ങൾ പഠിപ്പിക്കണം എന്നത് സ്കൂൾ തുറന്ന് രണ്ടാഴ്ച്ചക്കുള്ളിൽ തീരുമാനിക്കും.
ഓരോ സ്കൂളിന്റെയും സാഹചര്യം അനുസരിച്ച് ടൈം ടേബിൾ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
എല്ലാ കുട്ടികളെയും സ്കൂളിൽ എത്തിക്കാൻ അധ്യാപകർ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.